
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) വിവിധ സംഘടനകളുമായി ചേർന്ന് ഹിന്ദി ദിനം ആഘോഷിച്ചു. എൻ.ഐ.എ., ഗുജറാത്തി സമാജ് ഖത്തർ, അമൃത ഉത്തരപ്രദേശ് നവരംഗ് സംസ്കാരിക് മണ്ഡൽ, ബിഹാർ സോഷ്യൽ ഫോറം, ബിഹാർ ജോഹർ സംസ്കാരിക് പരിഷദ്, രാജസ്ഥാൻ പരിവാർ ഖത്തർ, ഇന്ത്യൻ വിമൺസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഐ.സി.സി. അശോക ഹാളിൽനടന്ന പരിപാടി
ഐ.സി.സി. ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് ഉദ്ഘാടനം ചെയ്തു.ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചചടങ്ങിൽഇന്ത്യൻ എംബസിയിലെ കൗൺസിലറും (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. വൈഭവ് എ. തണ്ഡാലെ
മുഖ്യാതിഥിയായിരുന്നു.
സാംസ്കാരിക കലാപ്രകടനങ്ങൾ, കവിതാവായനകൾ, ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും സമ്പന്നതയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം.
അൻഷു ജെയിൻഅവതാരകയായിരുന്നു.ഐ.സി.സി. ഹെഡ് ഓഫ് എച്ച്ആർ, അഡ്മിൻ & കോൺസുലർ വിഭാഗം മേധാവി രാകേഷ് വാഘ് സ്വാഗതവും
വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു.
വടക്കേ ഇന്ത്യൻ അസോസിയേഷൻ, ഗുജറാത്തി സമാജ് ഖത്തർ, അമൃത ഉത്തരപ്രദേശ് നവരംഗ് സംസ്കാരിക് മണ്ഡൽ, ബിഹാർ സോഷ്യൽ ഫോറം, ബിഹാർ ജോഹർ സംസ്കാരിക് പരിഷദ്, രാജസ്ഥാൻ പരിവാർ ഖത്തർ, ഇന്ത്യൻ വിമൺസ് അസോസിയേഷൻ, ഐ.സി.സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, പ്രമുഖ സമൂഹനേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










